തിരുവനന്തപുരം– കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ നിന്ന് 5 പേരാണ് മരിച്ചത്. 2007 പേർ വിവിധ ആശുപത്രകളിൽ ആയി ചികിത്സയിൽ കഴിയുന്നു. രാജ്യത്താകമാനം കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്താകെ പത്ത് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് ഇതിൽ ഡൽഹിയിൽ നിന്ന് 3 പേരും മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. രാജ്യത്താകെ 7383 പേർ ചികിത്സയിലും കഴിയുന്നുണ്ട്.


കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം വീണ്ടും പടർന്നുപിടിച്ച കോവിഡിൽ 28 പേരാണ് കേരളത്തിൽ നിന്ന് മാത്രം മരിച്ചത്. അതേസമയം കഴിഞ്ഞ ദിവസത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് കേസുകളുടെ എണ്ണത്തിലെ കുറവ് ആശ്വാസമാണ്. മുമ്പത്തെപോലെ പനി, ജലദോശം, ചുമ, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് പ്രധാനമായും കാണിക്കുന്ന ലക്ഷണങ്ങൾ.


വിവിധ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ജാഗ്രതാ നിർദേശങ്ങൾ നൽകി കഴിഞ്ഞിട്ടുണ്ട്. കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, പരിശോധനാ കിറ്റുകൾ, വാക്സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താൻ ആശുപത്രകൾക്കും, തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ പ്രായമായവരോടും അനുബന്ധ രോഖമുള്ളവരോടും മാസ്ക് ധരിക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്.