Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 25
    Breaking:
    • പ്രവാസികളേ, നാട്ടിലെത്തി വോട്ട് ചെയ്യാന്‍ ലിസ്റ്റില്‍ പേരുണ്ടോ? എങ്ങനെ നോക്കാം, ചേർക്കാം
    • ഇന്ത്യൻ ടീം കോച്ച് സ്ഥാനത്തിനായി സാവി അപേക്ഷിച്ചു; പ്രതിഫലം കൂടുതലായതിനാൽ എഐഎഫ്എഫ് നിരസിച്ചു
    • വ്യാജ വിസതട്ടിപ്പ്: പരാതിക്കാരന് 39 ലക്ഷത്തോളം രൂപ തിരികെ കൊടുക്കാൻ വിധിച്ച് കോടതി
    • ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം; ഫ്രഞ്ച് നിലപാടിനെ സ്വാ​ഗതം ചെയ്ത് ഖത്തർ
    • തെല്‍അവീവില്‍ ആയിരങ്ങള്‍ പങ്കെടുത്ത യുദ്ധ വിരുദ്ധ പ്രകടനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Health

    സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി

    ഇന്ത്യാ ടിവിയിലെ 'ആപ് കി അദാലത്ത്' പരിപാടിയിൽ രജത് ശർമയുമായി സംസാരിക്കവെയായിരുന്നു അദ്നാൻ സമിയുടെ വെളിപ്പെടുത്തൽ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2025 Health Entertainment Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    230 കിലോയിൽ നിന്ന് വണ്ണം കുറച്ച കഥ പറഞ്ഞ് അദ്നാൻ സമി
    Share
    WhatsApp Facebook Twitter Telegram LinkedIn

    230 കിലോ ഉണ്ടായിരുന്ന തന്റെ തടി ചിട്ടയുള്ള ഭക്ഷണശീലത്തിലൂടെ കുറച്ചതിനെക്കുറിച്ച് വിശദീകരണവുമായി ഗായകനും സംഗീതജ്ഞനും നടനുമായ അദ്‌നാൻ സമി. പലവിധമുള്ള സർജറികൾ നടത്തിയാണ് താൻ മെലിഞ്ഞതെന്ന് പലരും പറഞ്ഞ് പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും സത്യം അതല്ലെന്നും കണിശമായ ജീവിതരീതി പിന്തുടർന്നാണ് താൻ ലക്ഷ്യം നേടിയതെന്ന് അദ്നാൻ സമി പറഞ്ഞു.

    ഇന്ത്യാ ടിവിയിലെ ‘ആപ് കി അദാലത്ത്’ പരിപാടിയിൽ രജത് ശർമയുമായി സംസാരിക്കവെയായിരുന്നു സമി 2005-2006 കാലഘട്ടത്തിലെ തന്റെ ജീവിതശൈലി മാറ്റത്തെക്കുറിച്ച് വിശദമായി സംസാരിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘എന്റെ പിതാവ് പാൻക്രിയാറ്റിക് കാൻസർ ബാധിതനായിരുന്നു. അദ്ദേഹം ഒരിക്കലെന്നെ ലണ്ടനിലെ ക്രോംവെൽ ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ പരിചയക്കാരന്റെ അടുത്ത് കൊണ്ടുപോയി. ചെക്കപ്പിനു ശേഷം ഡോക്ടർ പറഞ്ഞു: ‘സമി, നിങ്ങളുടെ റിസൾട്ടുകൾ ബോർഡർ ലൈനിലാണ്. ഇപ്പോഴത്തെ ജീവിതശൈലിയാണ് തുടരുന്നതെങ്കിൽ ആറു മാസത്തിനുള്ളിൽ താങ്കൾ ഒരു ഹോട്ടൽ മുറിയിൽ മരിച്ചു കിടക്കുന്നതായി താങ്കളുടെ മാതാപിതാക്കൾക്ക് വിവരം കിട്ടിയാലും ഞാൻ അത്ഭുതപ്പെടില്ല.’ അതെന്നെ ഞെട്ടിച്ചെങ്കിലും ഞാൻ മാറാൻ ഒരുക്കമായിരുന്നില്ല.’

    ‘അന്ന് വൈകുന്നേരം ഞാനൊരു ബേക്കറിയിൽ പറഞ്ഞ് പേസ്ട്രി അടക്കം അവിടുത്തെ പകുതി ഭക്ഷ്യവസ്തുക്കളും അകത്താക്കി. എന്റെ പിതാവ് ദേഷ്യപ്പെട്ടു: നിനക്ക് പടച്ചവനെ പേടിയില്ലേ? അന്ന് രാത്രി അദ്ദേഹം എന്നോട് പറഞ്ഞു: മോനെ, എനിക്കൊരു പ്രോമിസ് തരൂ… ഞാൻ നിന്റെ ശരീരം ഖബറിൽ വെക്കില്ല, പകരം നീ എന്റെ ശരീരം ഖബറിൽ വെക്കും എന്ന്.. ആ നിമിഷം മുതലാണ് ഞാൻ തടികുറക്കാൻ ആരംഭിച്ചത്.’

    ‘എന്റെ തടികുറക്കൽ യജ്ഞത്തിനു പിന്നിൽ സർജറികളാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ, അങ്ങനെയൊന്നില്ല എന്നതാണ് സത്യം. ബാരിയാട്രിക് സർജറിയോ ലിപോസക്ഷനോ ചെയ്തിട്ടില്ല. ലിപോസക്ഷൻ എന്നാൽ ഒരു സൂചി ഉപയോഗിച്ച് കൊഴുപ്പ് നീക്കം ചെയ്യുന്ന രീതിയാണ്. ചെറിയ തടിപ്പുകൾ നീക്കാനുള്ള വഴിയാണിത്. ഞാനന്ന് 230 കിലോ ഉണ്ടായിരുന്നു. ആ കൊഴുപ്പ് കളയണമെങ്കിൽ വാക്വം ക്ലീനർ വേണ്ടി വരുമായിരുന്നു..’

    ‘ഹൂസ്റ്റണിലെ ഒരു നല്ല ന്യൂട്രീഷൻ എനിക്കു വേണ്ടി ഒരു ഹൈ-പ്രോട്ടീൻ ഡയറ്റ് തയാറാക്കി: റൊട്ടി, അരിഭക്ഷണം, പഞ്ചസാര, എണ്ണ, ആൽക്കഹോൾ ഒന്നും തൊടാൻ പാടുണ്ടായിരുന്നില്ല. ആ ഡയറ്റ് പാലിക്കാൻ തുടങ്ങിയതോടെ, വണ്ണം കുറയാനും തുടങ്ങി.’

    ‘തുടക്കത്തിൽ, വളരെ വേഗം വണ്ണം കുറഞ്ഞപ്പോൾ ഞാൻ വളരെ സന്തുഷ്ടനായിരുന്നു. ആദ്യമാസം 20 കിലോ പോയി. ഒരുദിവസം ഞാൻ ഷോപ്പിങ് ചെയ്യുമ്പോൾ തഘ ടീഷർട്ട് കണ്ടു. അന്ന് എനിക്ക് പാകം 9തഘ ആയിരുന്നു. ഞാൻ ആ ടീഷർട്ട് എടുത്തപ്പോൾ മാതാവ് പറഞ്ഞു, നിന്റെ കൈ പോലും അതിൽ കൊള്ളില്ല എന്ന്. തഘ ഷർട്ട് പാകമാകുംവിധം തടികുറക്കണമെന്ന് അന്നെനിക്ക് തോന്നി.’

    ‘തടി കുറയുന്നുവെന്ന് തോന്നുമ്പോഴൊക്കെ ഞാൻ ആ ടീഷർട്ട് പരീക്ഷിക്കുമായിരുന്നു. അങ്ങനെ കുറെ കാലത്തിനൊടുവിൽ അത് പാകമായി മാറി. പുലർച്ചെ 3 മണിയോടെയായിരുന്നു അത്. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി അപ്പോൾ തന്നെ പിതാവിനെ വിളിച്ചു.’

    ഇങ്ങനെയായിരുന്നു താൻ വണ്ണം കുറച്ചതെന്നും ജീവിതത്തിൽ ഒന്നിനും ഷോർട്ട്കട്ടുകൾ ഇല്ലെന്നും അദ്നാൻ സമി പറഞ്ഞു.

    പാകിസ്താനിൽ ജനിച്ചുവളർന്ന അദ്‌നാൻ സമി ബോളിവുഡ് ചലച്ചിത്ര ഗാനങ്ങളിലൂടെയാണ് ഇന്ത്യക്കാർക്ക് സുപരിചിതനായത്. 2015-ൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുകയും 2016 ജനുവരി ഒന്ന് മുതൽ ഇന്ത്യൻ പൗരനായി മാറുകയും ചെയ്തു. സംഗീതത്തിനുള്ള സംഭാവനകൾ പരിഗണിച്ച് അദ്‌നാൻ സമിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഹിന്ദിക്കും ഉർദുവിനും പുറമെ മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Adnan Sami Siner Weight Loss അദ്നാൻ സമി
    Latest News
    പ്രവാസികളേ, നാട്ടിലെത്തി വോട്ട് ചെയ്യാന്‍ ലിസ്റ്റില്‍ പേരുണ്ടോ? എങ്ങനെ നോക്കാം, ചേർക്കാം
    25/07/2025
    ഇന്ത്യൻ ടീം കോച്ച് സ്ഥാനത്തിനായി സാവി അപേക്ഷിച്ചു; പ്രതിഫലം കൂടുതലായതിനാൽ എഐഎഫ്എഫ് നിരസിച്ചു
    25/07/2025
    വ്യാജ വിസതട്ടിപ്പ്: പരാതിക്കാരന് 39 ലക്ഷത്തോളം രൂപ തിരികെ കൊടുക്കാൻ വിധിച്ച് കോടതി
    25/07/2025
    ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം; ഫ്രഞ്ച് നിലപാടിനെ സ്വാ​ഗതം ചെയ്ത് ഖത്തർ
    25/07/2025
    തെല്‍അവീവില്‍ ആയിരങ്ങള്‍ പങ്കെടുത്ത യുദ്ധ വിരുദ്ധ പ്രകടനം
    25/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version