Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    • ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    • വിപുലമായ സേവനങ്ങളുമായി ഗ്ലോബൽ ട്രാവൽ ആന്റ് ടൂറിസം ജിദ്ദയിൽ പ്രവർത്തനം തുടങ്ങി
    • ‘എന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ ചാനലിനെതിരെയും കേസെടുക്കണം’ 
    • ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പ്: ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ-അറബും ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും തമ്മിൽ കലാശപ്പോര്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Happy News

    അങ്ങകലെനിന്ന് പെരിയോൻ പാടി മലയാളികളുടെ ഉണ്ണിയേട്ടൻ, ടാൻസാനിയയുടെ കിലി പോൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/04/2024 Happy News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇൻസ്റ്റ റീലുകളിൽ മലയാളം പാട്ടുകൾക്കൊപ്പം ചുണ്ടനക്കി ശ്രദ്ധേയനായ സെൻസേഷണൽ താരം, ടാൻസാനിയൻ സ്വദേശി കിലി പോൾ ആടു ജീവിതത്തിലെ അങ്ങകലെ പാട്ടുമായി കളം പിടിക്കുന്നു. മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ഉണ്ണിയേട്ടൻ എന്ന കിലിപോളാണ് പെരിയോനെ, റഹ്മാനേ എന്ന പാട്ടുമായി എത്തിയത്.

    നേരത്തെ ഹിന്ദി പാട്ടുകൾ ഏറ്റുപാടിയാണ് കിലി പോൾ താരമായിരുന്നത്. എന്നാൽ മലയാളം കൂടി പാടിയതോടെ മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടനായി മാറാൻ അധികം താമസമുണ്ടായില്ല. തന്റെ ഒരു റീലിന് കിലി പോൾ പേരിട്ടത് ഉണ്ണിയേട്ടൻ എന്നായിരുന്നു.
    ഏതാനും മാസം മുമ്പാണ് ‘പൂമാനമേ..ഒരുരാ​ഗ മേഘം താ’ എന്ന ഗാനം പാടിയ റീൽ പങ്കുവെച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    View this post on Instagram

    A post shared by Kili Paul (@kili_paul)

    പരമ്പരാഗതമായ ആഫ്രിക്കൻ വേഷവിധാനങ്ങളിൽ ബോളിവുഡ് ഗാനങ്ങൾക്ക് ചുവടുവെയ്ക്കുന്ന കിലിയുടെയും സഹോദരി നീമ പോളിന്റെയും വീഡിയോകളെല്ലാം തന്നെ വൈറലാകാറുണ്ട്. 2021 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ഷേർഷാ’ യിലെ ‘രാത്താ ലമ്പിയ’ എന്ന ഗാനത്തിന് ഇവർ ചെയ്ത റീലാണ് ആദ്യം ട്രെൻഡിംഗായതും കിലി പോളിനെ ശ്രദ്ധേയനാക്കിയതും. തുടർന്ന് ഇളയദളപതി വിജയുടെ ‘അറബിക് കുത്ത്’, അല്ലു അർജുന്റെ പുഷ്പയിലെ ‘സാമി’, ‘ഊ ആണ്ടവ’ തുടങ്ങി ഒരുപിടി തെന്നിന്ത്യൻ ഗാനങ്ങൾക്കും കിളിയും സഹോദരിയും ചുണ്ടനക്കി.

    ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെ ഭാരതീയരോടൊപ്പം ‘റീൽസി’ലേക്ക് ചേക്കേറിയ കിലിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഇപ്പോൾ 9 മില്യൺ ഫോളോവേഴ്സുണ്ട്.
    കുട്ടിക്കാലം മുതൽ ഇന്ത്യൻ സിനിമയുടെ ആരാധകനാണ് കിലി. രണ്ടും മൂന്നും ദിവസമെടുത്താണ് ഓരോ പാട്ടും പഠിക്കുന്നത്. അർത്ഥം ഇന്റർനെറ്റിന്റെ സഹായത്തോടെ പഠിച്ചെടുക്കും. വൈദ്യുതി പോലുമില്ലാത്ത വീട്ടിൽനിന്നാണ് കിലിയും നീമയും ലിപ്സിംങ്ക് വീഡിയോകളിലൂടെ ലോകം കീഴടക്കിയത്. കടുത്ത ദാരിദ്ര്യവും ഇതിന് പുറമെ അജ്ഞാത സംഘങ്ങളുടെ മർദ്ദനവും വരെ ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇൻസ്റ്റയിൽനിന്ന് ഇരുവർക്കും ഇപ്പോൾ വരുമാനവും ലഭിക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kili paul Neema Paul
    Latest News
    ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    31/08/2025
    ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    31/08/2025
    വിപുലമായ സേവനങ്ങളുമായി ഗ്ലോബൽ ട്രാവൽ ആന്റ് ടൂറിസം ജിദ്ദയിൽ പ്രവർത്തനം തുടങ്ങി
    31/08/2025
    ‘എന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ ചാനലിനെതിരെയും കേസെടുക്കണം’ 
    31/08/2025
    ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പ്: ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ-അറബും ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും തമ്മിൽ കലാശപ്പോര്
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.