ദോഹ- യുവകലാസാഹിതി ഖത്തറും അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കിൽ വെച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി തൊഴിലാളികൾക്ക് ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനും, തുടർച്ച ചികിത്സ ലഭ്യമാക്കാനും ക്യാമ്പിയിൻ സഹായകമായി. കൂടാതെ, നോർക്ക കാർഡ്, ഐ സി ബി ഫ് ഇൻഷൂറൻസ് സേവനം ലഭ്യമാക്കിയിരിന്നു.
ഐ സി സി പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്ത ക്യാമ്പ് യുവകലാസാഹിതി പ്രസിഡന്റ് ബഷീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഹീർ ഷാനു സ്വാഗതം പറഞ്ഞ യോഗത്തിൽ ഇ .പി അബ്ദുൾറഹിമാൻ (ഐ എസ് സി പ്രസിഡന്റ്), മുഹമ്മദ്ഫഹദ് (വൈസ് ചെയർമാൻ – അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്), ഷാനവാസ് തവയിൽ, ഇക്ബാൽ അബ്ദുള്ള, സിറാജ് റഊഫ് കൊണ്ടോട്ടി, ഷാന ലാലു എന്നിവർ സംസാരിച്ചു.