ദുബൈ- 1100ലേറെ സര്‍ക്കാര്‍-സ്വകാര്യ സര്‍വിസുകള്‍ ലഭിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലധിഷ്ടതമായ താം ആപ്ലിക്കേഷന്റെ പ്രഖ്യാപനം ദുബൈയിൽ
നടന്നു. ഈ ആപ്പ് മുഖേന ലോകത്ത് എവിടെ നിന്നും നിയമപരമായി വിവാഹം റജിസ്റ്റർ ചെയ്യാനാകും.
ദമ്പതികൾക്ക് 800 ദിർഹത്തിന് ($217) ഓൺലൈനിൽ വിവാഹ ചടങ്ങായി ഈ മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവാഹം കഴിക്കാം. ദുബൈയിൽ നടക്കുന്ന സാങ്കേതിക പ്രദർശനമായ
ജൈടെക്‌സിനോടനുബന്ധിച്ച് ആരംഭിച്ച ഈ സേവനം അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിലായിരിക്കും, സ്വദേശികൾക്കും വിദേശികൾക്കും ഇത് ലഭ്യമാണ്.
വെബ്എക്സ് വിഡിയോ ലിങ്ക് വഴി വെർച്വലായിട്ടായിരിക്കും വിവാഹ ചടങ്ങുകൾ.
രണ്ട് സാക്ഷികളും അംഗീകൃത ഉദ്യോഗസ്ഥനും ഉൾപ്പെടെ എല്ലാ ആവശ്യമായ കക്ഷികളും മൊബൈൽ അല്ലെങ്കിൽ ഡെസ്ക്ടോപ്പ് വീഡിയോ കോളുകൾ ഉപയോഗിച്ച് ഡയൽ ഇൻ ചെയ്യും. അതിഥികൾക്കും ഓൺലൈനിൽ പങ്കെടുക്കാം. പ്രക്രിയ പൂർത്തിയാക്കാൻ ദമ്പതികൾ യുഎഇയിൽ ഉണ്ടായിരിക്കേണ്ടതില്ല, രാജ്യത്തിന് പുറത്തു താമസിക്കുന്ന ദമ്പതികൾക്കായി ഇവര്‍ നിയോഗിക്കുന്ന പവര്‍ഓഫ് അറ്റോര്‍ണിക്ക് വിവാഹച്ചടങ്ങിൽ പ്രതിനിധിയാകാം.
അറ്റസ്റ്റ് ചെയ്ത വിവാഹസര്‍ട്ടിഫിക്കറ്റിന് 300 ദിര്‍ഹം കൂടി അധിക ഫീസ് നൽകണം. ഇതോടെ ആപ്ലിക്കേഷന്‍ സ്വയം വിദേശകാര്യ മന്ത്രാലയം മുഖേന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കും.യു.എ.ഇ പാസ് ഡിജിറ്റല്‍ ഒപ്പോടു കൂടിയ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റാണ് നൽകുക.