കുവൈത്ത് സിറ്റി – ചെക്ക് റിപ്പബ്ലിക്കിൽ നടന്ന അഞ്ചാം വേൾഡ് പാരച്യൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കി കുവൈത്ത് ദേശീയ സ്കൈ ഡൈവിംഗ് ടീം. ഈ ടൂർണമെന്റിൽ സ്വർണം നേടുന്ന ആദ്യ അറബ് രാജ്യമാണ് കുവൈത്ത്. വിജയത്തെ കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിച്ചു.
അലി അസ്കർ, ഫർഹാൻ അൽ-മുഹൈസെൻ, ഫൈസൽ അൽ-ഷർഖാവി എന്നിവരങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. മറ്റു വിഭാഗങ്ങളിൽ
ഫർഹാൻ അൽ-മുഹൈസെൻ വെള്ളി മെഡലും, അലി അസ്കർ വെങ്കല മെഡലും കരസ്ഥമാക്കി രാജ്യത്തിന് അഭിമാനമായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group