കുവൈത്ത് സിറ്റി – വ്യാജ പീഡന പരാതി നല്‍കി യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത യുവതിയെ കുവൈത്ത് ക്രിമിനല്‍ കോടതി നാലു വര്‍ഷം തടവിന് ശിക്ഷിച്ചു. കേസ് പുനഃപരിശോധിക്കുന്നതു വരെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പ്രതി 5,000 കുവൈത്തി ദീനാര്‍ ജാമ്യത്തുക കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടു.
തന്നെ മാനഭംഗപ്പെടുത്തിയെന്ന് വ്യാജ പരാതി നല്‍കി യുവാവിനെ യുവതി ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു. അന്വേഷണത്തില്‍ യുവാവിനെ പ്രതി തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തി രഹസ്യ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുകയായിരുന്നെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതി യുവാവിനെതിരെ പരാതി നല്‍കി. പണം നല്‍കിയാല്‍ നാട്ടുകാരുടെയും കുടുംബത്തിന്റെയും മുന്നില്‍ നാണം കെടുത്താതെ പരാതി പിന്‍വലിക്കാമെന്ന് പ്രതി യുവാവിനെ അറിയിക്കുകയായിരുന്നു



