മനാമ – ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം ലക്ഷ്യമിട്ട് ഇറാന് നടത്തിയ ആക്രമണത്തില്‍ 29 വയസ്സുള്ള ബഹ്റൈനി യുവതി മരിച്ചതായും എട്ട് പേര്‍ക്ക് പരിക്കേറ്റതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം പറഞ്ഞു. സ്വദേശികളും പ്രവാസികളും ശാന്തത പാലിക്കണമെന്നും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് പോകണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴി വാര്‍ത്തകള്‍ പിന്തുടരണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



