ദോഹ– ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിൽ ഇറാന്‍ നടത്തിയ മിസൈലാക്രണത്തെ പ്രതിരോധിക്കുന്ന ദൃശ്യം പുറത്തുവിട്ട് ഖത്തര്‍ പ്രതിരോധ മന്ത്രാലയം. ഇറാന്‍-ഇസ്രായില്‍ സംഘര്‍ഷത്തിനിടയില്‍ അമേരിക്ക ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവകേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രണത്തിന് മറുപടിയായിട്ടാണ് ദോഹയിലെ യുഎസ് സൈനിക താവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണം. ജൂണ്‍ 23നാണ് ഇറാന്‍ യുഎസ് സൈനിക താവളം ആക്രമിച്ചത്. ആക്രമണത്തിന് മുമ്പു തന്നെ വിമാനങ്ങളെല്ലാം താവളത്തില്‍ നിന്ന് മാറ്റിയിരുന്നതിനാല്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. മിസൈലുകള്‍ തകര്‍ക്കുന്ന പ്രക്രിയകള്‍ എന്ന ക്യാപ്ഷ്യനോടെയാണ് ദൃശ്യങ്ങള്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ പങ്കുവച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group