Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 30
    Breaking:
    • പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
    • ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
    • ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    • പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    • ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ഗാസയിലെ കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ്? യുഎന്നിൽ ഖത്തർ പ്രധാനമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2025 Gulf Qatar Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Prime Minister of Qatar
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഫലസ്തീനിൽ പട്ടിണി കിടന്നു മരിച്ച കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ് പടുത്തുയർത്താൻ കഴിയുകയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അഹ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കഴിഞ്ഞ രണ്ടു വർഷമായി ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തുന്ന യുദ്ധം 20 ലക്ഷത്തോളം ആളുകളെ ബാധിക്കുന്ന മാനുഷിക ദുരന്തമായി മാറിയരിക്കുകയാണ്.ബാധിക്കപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. വിശന്നു വലഞ്ഞ സാധാരണക്കാർ ഒരു കഷ്ണം റൊട്ടിക്കും, കുട്ടികൾക്ക് ഭക്ഷണത്തിനുമായി വരി നിൽക്കുമ്പോൾ കൊല്ലപ്പെടുന്ന ദൃശ്യങ്ങൾക്ക നമ്മൾ സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസയിലെ ദ്വിരാഷ്ട്ര പ്രശ്നത്തിന് യുഎൻ സമ്മേളനം പ്രതീക്ഷയാണ്. ഫലസ്തീൻ പ്രശ്നപരിഹാരത്തിൽ സമാധാനപരമായ പരിഹാരത്തിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണം. ഈ സമ്മേളനം പ്രതീക്ഷയുടെ തിരിനാളമാണ്, ഫലസ്തീനിൽ നമ്മൾ ഭയാനകരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.

    ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്നതും, പ്രദേശത്തിന്റെ ജനസംഖ്യാഘടനയിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും അവസാനിപ്പിക്കുക, മാനുഷിക സഹായങ്ങൾക്ക് എതിരെയുള്ള ഉപരോധം, എന്നീ കാര്യങ്ങൾക്ക് സമ്മേളനം വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നതായും, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറിന്റെ പിന്തുണ ഉണ്ടാകുമെന്നും ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

    ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സമ്മേളനം വിളിച്ചു ചേർക്കാൻ മുൻകൈയെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സൗദി അറേബ്യ കിരീട അവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസഊദിനും ഖത്തർ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    qatar Two state conference United Nations
    Latest News
    പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
    29/07/2025
    ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
    29/07/2025
    ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    29/07/2025
    പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    29/07/2025
    ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version