റിയാദ്– വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് അല്‍വഫാ ഹൈപര്‍മാര്‍ക്കറ്റ് ഷോള മാളില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി പാറയില്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജയചന്ദ്രന്‍, ഷിബു ഉസ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഫൈസല്‍ കുനിയില്‍ സാമ്പത്തിക സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് പൂക്കോള സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മുത്തലിബ് കാര്യമ്പാടി നന്ദിയും പറഞ്ഞു.ശേഷം നടന്ന കുക്കറി ഷോ ഏറെ ആവേശകരമായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



