ദുബൈ– വാഫി അലുംനി അസോസിയേഷൻ ദുബൈ സംഘടിപ്പിക്കുന്ന ‘മീലാദ് കോൺഫറൻസ് സീസൺ 2 ‘നാളെ (ശനിയാഴ്ച) നടക്കും.
ദുബൈ അൽ നഹ്ദ വുഡ്ലം പാർക്ക് സ്കൂളിൽ നടക്കുന്ന മീലാദ് കോൺഫറൻസ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സി. ഐ. സി. ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കിം ഫൈസി ആദൃശ്ശേരി മദ്ഹു റസൂൽ പ്രഭാഷണം നിർവ്വഹിക്കും.
അൽ ജീൽ അക്കാദമി വിദ്യാർത്ഥികളും പ്രമുഖ മാദിഹുകളും തിരുനബി പ്രവാചക പ്രകീർത്തന സദസിന് നേതൃത്വം നൽകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group