റിയാദ് – ബംഗ്ലാദേശ്, സിറിയ എന്നീ രാജ്യക്കാരായ മൂന്നംഗ വിസാ തട്ടിപ്പ് സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
വ്യാജ ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിച്ച്, വിദേശത്തു നിന്ന് കൈകാര്യം ചെയ്ത് തങ്ങളുടെ ഉടമസ്ഥതയില്ലാത്ത കാറുകള്‍ യഥാര്‍ഥ വിലയിലും കുറഞ്ഞ വിലക്ക് വില്‍ക്കുമെന്ന് വാദിച്ചും തൊഴില്‍ വിസകള്‍ ലഭ്യമാണെന്ന് അറിയിച്ചുമാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
തട്ടിപ്പുകളിലൂടെ കൈക്കലാക്കുന്ന പണം അനധികൃത രീതിയില്‍ വിദേശത്തേക്ക് അയക്കുകയാണ് സംഘം ചെയ്തിരുന്നത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group