മനാമ– ബഹ്‌റൈനിലെ ഈസ്റ്റ് റിഫ പ്രദേശത്ത് വാഹനങ്ങൾ മോഷ്ടിച്ച പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. 44 കാരനായ ഏഷ്യക്കാരനായ ഇയാൾ നിരവധി വാഹനങ്ങൾ കേടുപാടുകൾ വരുത്തിയതിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നിരവധി റിപ്പോർട്ടുകളെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എല്ലാം നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group