റാസൽഖൈമ– മലയാളി യുവാവ് റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് വടകര മണിയൂർ സ്വദേശി ജംഷീദ് പുതിയോട്ടിൽ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. റാസൽഖൈമ അൽഗൈൽ ബർഗർ സ്പോട്ട് കഫ്തീരിയ ജീവനക്കാരനാണ്. ഹംസ-നഫീസ ദമ്പതികളുടെ മകനാണ്. ദൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
ഭാര്യ: സജീറ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



