ദുബൈ– 43 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിൽ പോകുന്ന ദുബൈ കെഎംസിസി വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ കമ്മിറ്റി നിരീക്ഷകനുമായ ചെമ്മുക്കൻ യാഹുമോൻ ഹാജിക്ക് തൃശൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ലാ ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് കൊടുങ്ങല്ലൂർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര ഉപഹാരം സമ്മാനിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് ആർ വി എം മുസ്തഫ, മുൻ ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം, ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ, ഷമീർ പണിക്കത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



