ഷാര്‍ജ: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശിനി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദുബൈയില്‍ സംസ്‌കരിച്ചു. ദുബൈ ന്യൂ സോനാപൂര്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാരം നടന്നത്. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരന്‍ വിനോദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച്ച ചെയ്തതെന്നും
ആരോടും ഒരു എതിര്‍പ്പുമില്ലന്നും വിപഞ്ചികയുടെ കുടുംബം പറഞ്ഞു. കുഞ്ഞിനെ വെച്ച് മല്‍സരിച്ച് ഒന്നും നേടാനുമില്ല. കുഞ്ഞിന്റെ അച്ഛന്റെ അവകാശങ്ങള്‍ മാനിക്കുന്നു എന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group