അബുദാബി:ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ കേരള സോഷ്യൽ സെന്ററിൽ നാടകോത്സവം സംഘടിപ്പിക്കുന്നു. കുട്ടികളുടെ നാടകപ്രവർത്തകനായിരുന്ന തിരുവനന്തപുരം ആലന്തറയിലെ മടവൂർ കെ. കൊച്ചുനാരായണപ്പിള്ളയുടെ ഓർമ്മയ്ക്കായി അബുദാബിയിൽ ബാലനാടകോത്സവം അരങ്ങേറുന്നത്.
ലക്കി ഫ്രണ്ട്സ് (ശക്തി തീയേറ്റേഴ്സ് അബുദാബി സനയ്യ മേഖല), തീൻ മേശയിലെ ദുരന്തം (യുവകലാസാഹിതി അബുദാബി), ജംബൂകവടരം, കാഞ്ചനമാല (ശക്തി തീയേറ്റേഴ്സ് നാദിസിയ മേഖല), ഇമ്മിണി വല്യ ചങ്ങായിമാർ (കെ.എസ്.സി.ബാലവേദി), മഴയും വെയിലും (അബുദാബി മലയാളി സമാജം ബാലവേദി), കൊട്ടേം കരിം (ശക്തി തീയേറ്റേഴ്സ് ഖാലിദിയ മേഖല) എന്നീ നാടകങ്ങളാണ് രണ്ടുദിവസങ്ങളിലായി അരങ്ങേറുക. നാടകങ്ങളുടെ പരിശീലനങ്ങൾ അബുദാബിയിലെ വിവിധ കേന്ദ്രങ്ങളിലായി പൂർത്തിയാവുന്നു. 2013 മുതലാണ് കെ.എസ്.സി. യിൽകുട്ടികളുടെ നാടകോത്സവത്തിന് തുടക്കമായത്.