ദുബായ്: യു.എ.ഇയിലുള്ള പറശ്ശിനിക്കടവ് സ്വദേശികളുടെ കൂട്ടായ്മയായ യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ ഇഫ്താർ സംഗമം നടത്തി. ചടങ്ങിൽ സെക്രട്ടറി എം. മുജീബ് സ്വാഗതവും പ്രസിഡന്റ് നിഖിൽ ചിറയിൽ അധ്യക്ഷതയും വഹിച്ചു.
ദുബൈയിലെ ബിസിനസ് പ്രമുഖനും ദുബായ് ഗവൺമെന്റ് അഡ്വാൻസ് പാരമെഡിക്കും ആയ
യൂസഫ് അലി ഹുസൈയിൻ കയാഫ് മുഖ്യതിഥിയായിപങ്കെടുത്ത് സംസാരിച്ചു.
കേരള ഫോക്ക്‌ലോർ അക്കാദമി അവാർഡ് ജേതാവും ഹൈദരാബാദിൽ 500-ൽ ഏറെ കലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് ഒപ്പന അവതരിപ്പിച്ച് തെലുങ്കാനയുടെയും കേരള സർക്കാരിന്റെയും നിരവധി അംഗീകാരങ്ങൾ നേടിയ പ്രശസ്ത ഒപ്പന കലാകാരൻ നാസർ പറശ്ശിനിയെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ വെച്ച് രഘൂത്തമൻ കുന്നുമ്മൽ പുഞ്ഞേൻ ഗംഗാധരൻ എന്നിവർക്ക് ആദ്യ മെമ്പർഷിപ്പ് നൽകി യുണൈറ്റഡ് പറശ്ശിനിയുടെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ‘മുഖ്യരക്ഷാധികാരികളായ
രജിലാൽ കോക്കാടൻ, രാജേഷ് കുമാർ എന്നിവർ ആശംസയും ഷനുഭാസ്‌കർ നന്ദിയും പറഞ്ഞു. 100 ലേറെ യു.എ.ഇയിലെ പറശ്ശിനി സ്വദേശികൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
https://chat.whatsapp.com/EEDOYYo8C1s1nAOlBMqloz