അബുദാബി: സ്കൂളുകളിലെയും കോളേജ് ക്യാമ്പസുകളിലെയും പരിസരങ്ങളിൽ മയക്കുമരുന്ന് സുലഭമായി ലഭിക്കുകയും സ്വന്തം സഹപാഠികളെയും കുടുംബാംഗങ്ങളെയും മയക്കുമരുന്ന് അടിമയായി എന്തും ചെയ്യാമെന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ നാട്ടിൽ പഠിക്കുന്ന പ്രവാസികളുടെ മക്കളുടെ കാര്യത്തിൽ പ്രവാസികളായ രക്ഷിതാക്കൾ ആശങ്കാകുലരാണെന്നും ശക്തമായ നിയമം സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
2025 -2026 കാലഘട്ടത്തിലേക്കുള്ള യു.ഐ.സി. കേന്ദ്ര സമിതി ഭാരവാഹികളായി മുജീബ് റഹ്മാൻ പാലക്കൽ പ്രസിഡണ്ട്, നൗഫൽ മരുത ജനറൽ സെക്രട്ടറി, തൻസീൽ ഷെരീഫ് ട്രഷറർ എന്നിവരെയും. വൈസ് പ്രസിഡണ്ടുമാരായി അസൈനാർ അൻസാരി, അഷ്റഫ് കീഴുപറമ്പ്, അബ്ദുസ്സലീം തടത്തിൽ, അബ്ദുൽ ജലീൽ ഓമശ്ശേരി എന്നിവരെയും സെക്രട്ടകുറിമാരായി സൽമാൻ ഫാരിസ്. ടി. പി, സക്കീർ ഹുസൈൻ, നസീൽ എ.കെ., നബീൽ അരീക്കോട്, പി.എ.സമദ് , അനീസ് എറിയാട് എന്നിവരെയും തെരെഞ്ഞടുത്തു. കൗൺസിൽ യോഗം യാസിർ നാറാഞ്ചിറക്കൽ നിയന്ത്രിച്ചു. നൗഫൽ ഉമരി,മുജീബ് റഹ്‌മാൻ പാലത്തിങ്കൽ പ്രഭാഷണങ്ങൾ നടത്തി.