അബൂദാബി – ഗാസ സമാധാന ബോർഡിൽ ചേരാനുള്ള അമേരിക്കയുടെ ക്ഷണം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ സ്വീകരിച്ചതായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാൻ അറിയിച്ചു. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് നിർണായകമായ ഗാസക്കായുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പൂർണ്ണമായും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം യു.എ.ഇയുടെ തീരുമാനം പ്രതിഫലിപ്പിക്കുന്നതായി വിദേശ മന്ത്രി പറഞ്ഞു.
ചരിത്രപരമായ അബ്രഹാം ഉടമ്പടികൾ പോലെ, പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലും ആഗോള സമാധാനത്തോടുള്ള പ്രതിബദ്ധതയിലും യുഎഇയുടെ വിശ്വാസം ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാൻ ആവർത്തിച്ചു. കൂടുതൽ സഹകരണം, സ്ഥിരത, എല്ലാവർക്കും സമൃദ്ധി എന്നിവയെ പിന്തുണക്കുന്നതിലൂടെ സമാധാന ബോർഡിന്റെ ദൗത്യത്തിന് സജീവമായി സംഭാവന നൽകാനുള്ള യുഎഇയുടെ സന്നദ്ധതയും ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാൻ ആവർത്തിച്ചു.



