ദുബൈ– യു.എ.ഇയിൽ ഇന്ധന വില പുതുക്കി. മാർച്ചിനെ അപേക്ഷിച്ച് വില അനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.39 ദിർഹമാണ് നിരക്ക്. മാർച്ചിൽ ഇതിന് 2.59 ദിർഹമായിരുന്ന നിരക്ക്. സ്പെഷ്യൽ 95 പെട്രോളിന് 3.28 ദിർഹമാണ് വില. കഴിഞ്ഞ മാസം ഇത 2.48 ദിർഹമായിരുന്നു. ഇ-പ്ലസ് പെട്രോൾ വില 2.40ൽ നിന്ന് 3.20 ദിർഹമായാണ് വില വർധിച്ചത്. ഡീസൽ വില 2.72ൽ നിന്ന് 4.69 ദിർഹമായും കൂടി. പുതുക്കിയ വില ചൊവ്വാഴ്ച അർധരാത്രിയോടെ നിലവിൽ വരും.വർധിപ്പിച്ച ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ പ്രതിമാസ ചെലവുകളിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിത്യേന ദീർഘദൂര യാത്രകൾ ചെയ്യുന്നവർക്കും സ്വന്തമായി വാഹനമുള്ളവർക്കും ഈ വില വർദ്ധനവ് തിരിച്ചടിയാകും. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നതാണ് യുഎഇയിലും വില വർദ്ധിക്കാൻ കാരണമായത്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളും എണ്ണ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ഇത് ആഗോളതലത്തിൽ തന്നെ എണ്ണവിലയിൽ അസ്ഥിരതയുണ്ടാക്കുന്നു. വരും മാസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് യുഎഇയിലെ ഇന്ധനവിലയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. താമസക്കാർ പൊതുഗതാഗത സംവിധാനങ്ങളായ ദുബൈ മെട്രോയും ബസുകളും കൂടുതൽ ഉപയോഗിക്കുന്നത് വഴി ഇത്തരം അധിക ചെലവുകൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.
യു.എ.ഇയിലെ പുതുക്കിയ ഇന്ധനനിരക്ക് (ബ്രാക്കറ്റിൽ മാർച്ചിലെ വില)
പെട്രോൾ
സൂപ്പർ AED 3.39 (2.59)
സ്പെഷ്യൽ AED 3.28 (2.48)
ഇ പ്ലസ് AED 3.20 (2.40)
ഡീസൽ
AED 4.69 (2.72)



