ദുബൈ– ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നുവെന്ന് ചില സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് യു.എ.ഇ അധികൃതർ.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി ( ഐ.സി.പി. ) തുടങ്ങിയവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, മികച്ച പ്രതിഭകള്‍, സയന്റിസ്റ്റുകള്‍, മികച്ച വിദ്യാര്‍ത്ഥികളും ബിരുദധാരികളും, മുന്‍ നിര തൊഴിലാളികള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കാണ് ദീര്‍ഘകാല റെസിഡന്‍സിയായ ഗോള്‍ഡന്‍ വിസ അനുദിക്കുന്നതെന്നും ഐ.സി.പി. വ്യക്തമാക്കി.
ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടണ്‍ ഫൗണ്ടേഷന്റെ സി.ഇ.ഒ മാക്‌സ്,തന്റെ സ്റ്റോക്ക് ഉടമകള്‍ക്ക് 35,000 ഡോളര്‍ ഒറ്റത്തവണ ഫീസിനും മറ്റ് നിബന്ധനകള്‍ക്കും ശേഷം, 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടാനുള്ള പ്രത്യേക അവസരമുണ്ടെന്ന് അവകാശപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വെര്‍ച്വല്‍ അസറ്റ് നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചു എന്ന അവകാശവാദങ്ങള്‍ തെറ്റാണെന്ന് യു.എ.ഇ അധികൃതര്‍ സ്തിത്ഥീകരിച്ചു. പൂര്‍ണ്ണമായും ലൈസന്‍സുള്ളതും നിയന്ത്രിതവുമായ കമ്പനികളുമായി മാത്രം ഇടപെടാന്‍ നിക്ഷേപകരോടും ഉപഭോക്താക്കളോടും നിര്‍ദേശിച്ചു. കൂടാതെ ദുബായ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിസ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ കമ്പനികളും ബാധ്യസ്ഥരാണെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങളില്‍ വ്യകതമാക്കി.