ദുബൈ – യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതിക്ക് പത്തുവർഷം തടവ് ശിക്ഷ വിധിച്ച് കോടതി. അടുത്തിടെ വിവാഹം കഴിഞ്ഞ പ്രതി ദുബൈ എയർപോർട്ടിൽ നിന്നുമാണ് പിടിയിലായത്. 26 വയസ്സുകാരനായ ഇദ്ദേഹം കച്ചവട ലാഭത്തിനു വേണ്ടിയായിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുമ്പ് ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെടാത്ത പ്രതി മികച്ച ഒരു വിദ്യാർത്ഥിയായിരുന്നുവെന്നും അടുത്തിടെയാണ് വിവാഹം കഴിഞ്ഞതൊന്നും മുതിർന്ന പ്രോസിക്യൂട്ടർ അബ്ദുല്ല സാലെ അൽ റൈസി വ്യക്തമാക്കി. എന്നാൽ ഒരു നിമിഷം എടുത്ത ആ തീരുമാനം അവന്റെയും കുടുംബത്തെയും ജീവിതം നശിപ്പിച്ചൊന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group