ദുബായ്- യു.എ.ഇയിൽ നാളെ(ജൂലൈ 25) മുതൽ ബാങ്കുകൾ ഡിജിറ്റൽ ഇടപാടുകൾക്കായി ഒ.ടി.പി (ഒറ്റത്തവണ പാസ് വേഡ്) അയക്കുന്നത് ഘട്ടം ഘട്ടമായി നിർത്തുമെന്ന് റിപ്പോർട്ട്. ഇടപാടുകൾക്കായി എസ്.എം.എസും ഇ മെയിലും അയക്കുന്നതും ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എല്ലാത്തരം പ്രാദേശിക, അന്തർദേശീയ സാമ്പത്തിക കൈമാറ്റങ്ങൾക്കും ഓൺലൈൻ ഇടപാടുകൾക്കും ഈ മാറ്റം ബാധകമാകും. ഒടിപികൾക്ക് പകരം, ആപ്പ് വഴിയുള്ള സ്ഥിരീകരണങ്ങളായിരിക്കും ഉപയോഗിക്കേണ്ടി വരിക. മൊബൈൽ ബാങ്കിംഗ് ആപ്പുകൾ വഴിയായിരിക്കും ബാങ്കിംഗ് ഇടപാടുകൾ സ്ഥിരീകരിക്കുക.
ഘട്ടംഘട്ടമായിട്ടായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ഭാവിയിൽ ഇടപാടുകൾക്ക് അംഗീകാരം നൽകുന്നതിന് ഉപഭോക്താക്കൾ ആപ്പ് അധിഷ്ഠിത സ്ഥിരീകരണമായിരിക്കും ഉപയോഗിക്കേണ്ടത്. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ അധിഷ്ഠിത ഒടിപികളുമായി ബന്ധപ്പെട്ട തട്ടിപ്പ് അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.