ഷാർജ– പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപൻ എന്നിവരെ കുറിച്ചുള്ള ‘തേർട്ടി മിനിറ്റ്‌സ് ബയോഗ്രഫി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാർജ രാജ്യാന്തര പുസ്തക മേളയിലെ ഒരേ വേദിയിലാണ് മൂന്നു പുസ്തകങ്ങളുടേയും പ്രകാശനം നിർവഹിക്കപ്പെട്ടത്.
‘തേർട്ടി മിനിറ്റ്‌സ് ബയോഗ്രഫി’ പരമ്പര, മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ ഉദ്ഘാടനം ചെയ്തു. വി.ഡി സതീശനെ കുറിച്ചു ടോണി ചിറ്റേട്ടുകുളം എഴുതിയ പുസ്തകം പ്രദീപ് നെന്മാറക്ക് നൽകി പ്രകാശനം ചെയ്തു.
രമേശ് ചെന്നിത്തലയെ കുറിച്ച് ഡോ. പ്രദീപ് കറ്റോട് എഴുതിയ പുസ്തകം അഡ്വ. ഹബീബ് ഖാന് നൽകി പ്രകാശനം ചെയ്തു. ടി.എൻ പ്രതാപനെ കുറിച്ച് ഡോ. എൻ.എസ് അബ്ദുൽ ഹമീദ് എഴുതിയ പുസ്തകം എഴുത്തുകാരി ബിജിലി അനീഷിന് നൽകിയും ഡോ. എസ്.എസ് ലാൽ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ വിനോദ് വിഷ്ണു ദാസ് രചിച്ച ഏകലവ്യൻ എന്ന പുസ്തകവും പ്രകാശനം ചെയ്തു. എം.എ ഷഹനാസ് അധ്യക്ഷത വഹിച്ചു. പ്രതാപൻ തായാട്ട് പുസ്തകങ്ങളെ പരിചയപ്പെടുത്തി. ഹരിതം ബുക്‌സാണ് പ്രസാധകർ.



