അൽ ഐൻ – അൽ ഐനിൽ ആറു വയസ്സുകാരനായ ബാലൻ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരണപ്പെട്ടത്. വീട്ടുമുറ്റത്തെ വാട്ടർ ടാങ്കിൽ കുഞ്ഞിനെ കണ്ട മാതാവ് നിലവിളിച്ചപ്പോൾ അയൽക്കാർ എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഖുർആൻ അധ്യാപകനായ പിതാവ് കുട്ടികളോടൊപ്പം കളിച്ചു ഇവരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ജോലിക്ക് പോയതായിരുന്നു. തുടർന്ന് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഈസ കുഴിയിൽ വീണു എന്നു പറഞ്ഞ് മകൾ മാതാവിനെ സമീപിച്ചതിനെ തുടർന്നാണ് വിവരമറിഞ്ഞത്.
” അസർ മഗ്രിബ് സമയത്ത് കുട്ടികളോടൊപ്പം കളിച്ച ശേഷം ജോലിക്ക് പോയ ഞാൻ പിന്നീട് അറിയുന്നത് മകൻ ഞങ്ങളെ വിട്ടുപോയി എന്നാണ്” പിതാവ് വിഷമത്തോടെ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



