ഷാര്‍ജ: ഷാര്‍ജ സര്‍ക്കാരിനു കീഴിലുള്ള ജീവനക്കാര്‍ക്ക് സമഗ്ര ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നു. ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പദ്ധതിക്ക് അംഗീകാരം നല്‍കി. സ്‌പെഷ്യല്‍ എ, സ്‌പെഷ്യല്‍ ബി എന്നീ രണ്ട് ജോലി ഗ്രേഡുകളാണ് പുതുതായി നടപ്പിലാക്കിയത്. നാലു വര്‍ഷമാണ് ഓരോ ഗ്രേഡിന്റെയും കാലാവധി.
വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുകയും കരിയര്‍ വികസന അവസരങ്ങള്‍ തുറന്നിടുന്നതുമാണ് ഈ പരിഷ്‌കരണങ്ങള്‍. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഇമാറാത്തി എഞ്ചിനീയര്‍മാക്ക് പ്രത്യേക ശമ്പള സ്‌കെയിലും പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group