ദുബായ്: വിവാദം തന്റെ സിനിമകളെ പ്രതികൂലമായി ബാധിക്കാറില്ലന്ന് നടൻ ഷെയ്ൻ നിഗം.
എന്ത് വിവാദമുണ്ടായാലും നല്ല സിനിമയാണെങ്കിൽ ജനം തിയറ്ററിലെത്തും. മോശമാണെങ്കിൽ എത്തുകയുമില്ല. നല്ല ഉദ്ദേശ്യത്തിലാണ് അഭിപ്രായ പ്രകടനങ്ങൾ നടത്താറുള്ളത്. . സമീപ കാലത്ത് ഉണ്ണിമുകുന്ദനുമായി ബന്ധപ്പെടുത്തിയുണ്ടാ വിവാദത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തമാശയായി പറഞ്ഞ കാര്യം വിവാദമാക്കുകയായിരുന്നുവെന്നും ഇനിമുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. സാമൂഹികമാധ്യമങ്ങളിലൂടെ പറയുന്നത് നിലപാട് തന്നെയാണ്. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങൾ സിനിമയെ ബാധിക്കുമെന്ന് തോന്നുന്നില്ലന്നും ഷെയ്ൻ നിഗം പറഞ്ഞു.
ദുബായിയിൽ”ലിറ്റിൽ ഹാർട്സ് “എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഗൾഫ് പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
നല്ല ഉദ്ദേശ്യത്തിലാണ് അഭിപ്രായ പ്രകടനങ്ങൾ നടത്താറുള്ളത്. ഞാനായതുകൊണ്ടാണോ അതെല്ലാം വേറെ രീതിയിൽ വ്യാഖ്യാനിച്ച് ഇങ്ങനെ വിവാദമാകുന്നതെന്ന് ആലോചിച്ചാൽ ആർക്കും മനസിലാകും. ഇത്തരം വിവാദങ്ങൾ തന്നെ ബാധിക്കാറില്ലെങ്കിലും ഉമ്മച്ചിയുടെയും മറ്റും ടെൻഷൻ കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും ഷെയിൻ പറഞ്ഞു. നടി മഹിമ നമ്പ്യാർ, നിർമാതാവ് സാന്ദ്ര തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ജൂൺ ഏഴിനാണ് ‘ലിറ്റിൽ ഹാർട്ട്’ സിനിമ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നത്.