അബൂദാബി – കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അബൂദാബി സന്ദർശനത്തോടനുബന്ധിച്ച് ശക്തി തിയറ്റേഴ്സ് അബൂദാബി ഷാബിയ മേഖല
കൺവെൻഷൻ നടത്തി. ലോക കേരളസഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. മേഖല പ്രസിഡന്റ് ജുനൈദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരളസഭ അംഗം വി.പി. കൃഷ്ണകുമാർ, ശക്തി സെക്രട്ടറി എൽ. സിയാദ്, കല വിഭാഗം സെക്രട്ടറി അജിൻ, വനിത ജോയന്റ് സെക്രട്ടറി സുമ വിപിൻ, ബീരാൻ കുട്ടി, പത്മനാഭൻ, ശ്രീഷ്മ, അമ്പിളി രാകേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
മേഖല ആക്ടിങ് സെക്രട്ടറി സരോഷ് സ്വാഗതവും സഞ്ജയ് അനുശോചനവും
ട്രഷറർ ഷാജി നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ അബൂദാബി പര്യടനം വിജയമാക്കുന്നതിനുവേണ്ടിയുള്ള ചർച്ചകളിൽ വിവിധ അംഗങ്ങൾ പങ്കെടുത്തു സംസാരിച്ചു.
ഈ വരുന്ന നവംബർ ഒമ്പതിന് വൈകുന്നേരം ആറ് മണിക്ക്
അബൂദാബി ഗോൾഫ് സിറ്റി ക്ലബിലാണ് മുഖ്യമന്ത്രിയുടെ സന്ദർശന പരിപാടി നടക്കുന്നത്.



