Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    • ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    • ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; ടിക്കറ്റ് വിൽപന ആരംഭിച്ചു
    • ഇന്ത്യ-ചൈന നേരിട്ട് വിമാന സർവീസ്; ഒക്ടോബർ അവസാനം ആരംഭിക്കും
    • സൂപ്പർ ലീ​ഗ് കേരള; എവിടെ അവസാനിച്ചോ അവിടെ തു‌ടങ്ങി; ത്രില്ലർ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തകർത്ത് കാലിക്കറ്റിന് ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഓസ്‌ട്രേലിയയിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കണം; എം.എ. യൂസഫലിയെ ക്ഷണിച്ച് പ്രധാനമന്ത്രി ആൻറണി ആൽബനീസ്

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ30/09/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Antony Albanese MA Yousufali
    ുഷ്‌റിഫിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സമീപം
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– ഔദ്യോഗിക സന്ദർശനത്തിൻറെ ഭാഗമായി യുഎഇയിലെത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻറണി ആൽബനീസ് അബുദാബി മുഷ്‌റിഫിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. വ്യാപാരനയം വിപുലമാക്കുന്നതിൻറെ ഭാഗമായി യുഎസ്, യുകെ, എന്നിവടങ്ങളിലെ സന്ദർശനങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ആൻറണി ആൽബനീസ് യുഎഇയിലെത്തിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ലുലു ഹൈപ്പർ മാർക്കറ്റിലെത്തിയ പ്രധാനമന്ത്രി ആൻറണി ആൽബനീസ് ഓസ്‌ട്രേലിയൻ ഉത്പന്നങ്ങളുള്ള സ്റ്റാളുകൾ സന്ദർശിച്ചു.

    സന്ദർശനത്തിനിടെ തങ്ങളുടെ രാജ്യത്ത് ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാൻ എം.എ. യൂസഫലിയെ പ്രധാനമന്ത്രി ആൻറണി ആൽബനീസ് ക്ഷണിക്കുകയും ചെയ്തു. കർഷകരും വിതരണക്കാരുമായി നേരിട്ട് ബന്ധമുള്ള ലുലുവിൻറെ സേവനം, ഓസ്ട്രേലിയക്ക് ഗുണകരമാവുമെന്ന് പ്രധാനമന്ത്രി ആൻറണി ആൽബനീസ് ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓസ്‌ട്രേലിയ-യുഎഇ സ്വതന്ത്ര വ്യാപാര കരാർ ഒക്‌റ്റോബർ 1 മുതൽ നടപ്പാക്കുമെന്നും ഓസ്‌ട്രേലിയയുടെ സുപ്രധാന വ്യാപാര പങ്കാളിയായി യുഎഇ മാറുമെന്നും പ്രധാനമന്ത്രി ആൻറണി ആൽബനീസ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് മിഡിൽ ഈസ്റ്റിലടക്കം ലുലു ലഭ്യമാക്കുന്നതെന്നും പ്രീമിയം ഓസ്‌ട്രേലിയൻ മാംസം, പഴം പച്ചക്കറി ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ലുലുവിലുള്ളതെന്നും പ്രാദേശിക കർഷകർക്കും വിതരണകാർക്കും പിന്തുണ നൽകുക കൂടിയാണ് ലുലുവെന്നും ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

    യുഎഇയിലെ ഓസ്ട്രേലിയൻ അംബാസഡർ റിദ്വാൻ ജാദ്വത്, ഓസ്‌ട്രേലിയയിലെ യുഎഇ അംബാസഡർ എ.എ. ഫഹദ് ഉബൈദ് മുഹമ്മദ്, ലുലു ഗ്രൂപ്പ് ഡയറക്റ്റർ ആൻഡ് ചീഫ് സസ്‌റ്റൈനബിളിറ്റി ഓഫിസർ മുഹമ്മദ് അൽത്താഫ്, ഗ്ലോബൽ ഓപ്പറേഷൻ ഡയറക്റ്റർ ഷാബു അബ്ദുൾ മജീദ്, ഡയറക്റ്റർ ഓഫ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്റ്റർ വി. നന്ദകുമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Antony albanese Lulu Group MA Yousaf Ali UAE
    Latest News
    ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    02/10/2025
    ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    02/10/2025
    ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; ടിക്കറ്റ് വിൽപന ആരംഭിച്ചു
    02/10/2025
    ഇന്ത്യ-ചൈന നേരിട്ട് വിമാന സർവീസ്; ഒക്ടോബർ അവസാനം ആരംഭിക്കും
    02/10/2025
    സൂപ്പർ ലീ​ഗ് കേരള; എവിടെ അവസാനിച്ചോ അവിടെ തു‌ടങ്ങി; ത്രില്ലർ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തകർത്ത് കാലിക്കറ്റിന് ജയം
    02/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.