ദുബായ് : യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 100 മലയാളികളുടെ വിജയഗാഥകൾ ഉൾപ്പെടുത്തി ബ്രാൻഡ്ബേ മീഡിയ മിഡിൽ ഈസ്റ്റ് പുറത്തിറക്കിയ ‘പവർഫുൾ 100 മലയാളീസ് ഇൻ യുഎഇ” കോഫി ടേബിൾ ബുക്കിൻ്റെ രണ്ടാമത് എഡിഷൻ ദുബായ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
വാണിജ്യ വ്യവസായ മേഖലകളിൽ വിജയകൊടി നാട്ടിയ 100 മലയാളികളെയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മുൻ യുഎഇ ക്യാബിനറ്റ് മന്ത്രിയും ഇന്ത്യയിലെ മുൻ യുഎഇ അംബാസിഡറുമായിരുന്ന ഡോ.മുഹമ്മദ് സയീദ് അൽ കിന്ദി പുസ്തകം പ്രകാശനം ചെയ്തു.സോഹൻ റോയ് ആദ്യപ്രതി ഏറ്റുവാങ്ങി.
റിസ്‌വാൻ സാജൻ മുഖ്യാതിഥിയായിരുന്നു. എൻ. എം .പണിക്കർ, ജെയിംസ് മാത്യു, പോളണ്ട് മൂസ, എ കെ ഫൈസൽ, മോഹൻ നമ്പ്യാർ ,ചാക്കോ ഊളക്കാടൻ, സൈനുദ്ദീൻ ചേലേരി, തൻവീർ മുഹമ്മദ് എന്നിവർ പങ്കെടുത്തു. ഇന്ത്യൻ യുവ ബിസിനസ് നേതാക്കളുടെ വിജയകഥകൾ ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിക്കുന്ന “യംഗ് ബിസിനസ് ലീഡേഴ്സ് ഇൻ യുഎഇ” പ്രൊജക്റ്റിന്റെ ലോഗോ പ്രകാശനം റിസ്‌വാൻ സാജൻ നിർവഹിച്ചു. പ്രവാസിയായി 45 വർഷം പൂർത്തിയാക്കിയ 15 പേരെ ‘സക്സസ് സ്റ്റോറി ‘പുരസ്കാരം നൽകി . മുഹമ്മദ് സയീദ് അൻ കിന്ദി ആദരിച്ചു.
രാജീവ് നീലിവീട്ടിൽ, പി. ബി സൈനുദ്ദീൻ, ആൻ ആൽബിൻ ജോസഫ്, സക്കീർ ഹുസൈൻ, ജോസഫ് ജോൺ ,എ കെ അർഷാദ്, വി കെ ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.