ദുബൈ – ഡിസംബർ 1 ന് ദുബൈയിൽ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനൊരുങ്ങി പ്രവാസി സമൂഹം. ദുബൈയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള സ്വാഗതസംഘ രൂപീകരണയോഗം പി പി സുനീർ എംപി ഉദ്ഘാടനം ചെയ്തു. ഡിസംബർ 1 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലെ ഓർമ കേരളോത്സവ വേദിയിൽ പൗരാവലിയെ അഭിസംബോധന ചെയ്യുക.
യോഗത്തിൽ 175 എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. പരിപാടിയുടെ രക്ഷാധികാരികളായി ഡോ. എം എ യൂസഫലി, ആസാദ് മൂപ്പൻ, രവി പിള്ള എന്നിവർ പ്രവർത്തിക്കും. ചെയർമാൻ ഒ വി മുസ്തഫ, വൈസ് ചെയർമാൻമാരായി ശ്രീപ്രകാശ്, വിൽസൺ തോമസ്, മോഹനൻ പിള്ള, ഇബ്രാഹിം ഇളെറ്റിൽ, ജനറൽ കൺവീനറായി എൻ കെ കുഞ്ഞഹമ്മദ്, ജോയിൻ കൺവീനർമാരായി ഹമീദ്, ഷിജു ബഷീർ, കെ എൽ ഗോപി എന്നിവരെയും യോഗം തെരഞ്ഞെടുത്തു. യോഗത്തിന് എൻ കെ കുഞ്ഞഹമ്മദ് സ്വാഗതവും പ്രദീപ് തോപ്പിൽ നന്ദിയും പറഞ്ഞു.



