അബുദാബി – യു.എ.ഇയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില ഉയരുമെന്നും ഡീസല്‍ വില കുറയുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ധന വില നിര്‍ണയ കമ്മിറ്റി 2026 ജൂണിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ പ്രകാരം, സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് 3.95 ദിര്‍ഹം ആയി ഉയരും. സൂപ്പര്‍ 98 പെട്രോളിന് മെയ് മാസത്തില്‍ 3.66 ദിര്‍ഹമായിരുന്നു വില. സ്‌പെഷ്യല്‍ 95 പെട്രോളിന്റെ വില ലിറ്ററിന് 3.83 ദിര്‍ഹമായി വര്‍ധിക്കും. മെയ് മാസത്തില്‍ സ്‌പെഷ്യല്‍ 95 പെട്രോള്‍ വില 3.55 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 3.76 ദിര്‍ഹത്തിന് ലഭ്യമാകും. മെയ് മാസത്തില്‍ ഇത് 3.48 ദിര്‍ഹമായിരുന്നു.
അതേസമയം, ഡീസല്‍ വില ലിറ്ററിന് 4.69 ദിര്‍ഹത്തില്‍ നിന്ന് 4.33 ദിര്‍ഹമായി കുറയും. പുതിയ നിരക്കുകള്‍ 2026 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ആഗോള ഊര്‍ജ വിപണികളിലെ പ്രവണതകള്‍ക്ക് അനുസൃതമായി യു.എ.ഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ഓരോ മാസാവസാനവും ഇന്ധന ചില്ലറ വില്‍പന വിലകള്‍ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നു.



