അബുദാബി: പാലക്കാട് കാരാകുറുശ്ശി വാഴേമ്പുറം പുതുക്കുടിച്ചോല അബ്ദുൽ മജീദ് (56) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ നിര്യാതനായി. പി.സി.സി.മുഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകനാണ്. അബുദാബി ഖലീഫ സിറ്റിയിൽ ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുൽ മജീദ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.
30 വർഷമായി പ്രവാസിയാണ്. ആറു മാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്. ഭാര്യ: സുബൈദ. മക്കൾ: ഷറഫുന്നീസ, ഷജ്‌ല, ഷഹീന. മരുമക്കൾ: നാസർ, അസീസ്, റഊഫ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് മറവുചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group