ദുബായ്- യു.എ.ഇ മുട്ടം യംഗ് മുസ്ലിം കൾച്ചറൽ അസോസിയേഷൻ കമ്മിറ്റിയുടെ 2025-26 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഹുസൈനാർ എം(പ്രസിഡണ്ട്), മുഹമ്മദ് അലി എം, മൻഷൂർ എംവി(സീനിയർ വൈസ് പ്രസിഡണ്ട്), നബീൽ എം (വൈസ് പ്രസിഡണ്ട്) മഹറൂഫ് ടി.ടി (ജനറൽ സെക്രട്ടറി), മുഹ്സിൻ എം(ജോയിന്റ് സെക്രട്ടറി) ഷബീർ ബി (ട്രഷറർ), അബ്ദുല്ല കെവി (സ്പോർട്സ് വിംഗ് ചെയർമാൻ), മുസമ്മിൽ പി(കൺവീനർ),ഉബൈദ് എസ്ടിപി(സപ്പോർട്ടിങ്ങ് വിംഗ് ചെയർമാൻ), ത്വൽഹത്ത് പി(കൺവീനർ). ഉപദേശക സമിതി അംഗങ്ങളായി മുഹമ്മദ് കുഞ്ഞി എം, മുഹമ്മദ് കുഞ്ഞി കെപി, അഷറഫ് സികെ, ഷഫീഖ് എസ്എൽപി എന്നിവരെയും തെരെഞ്ഞെടുത്തു.
യോഗത്തിൽ നബീൽ എം അധ്യക്ഷത വഹിച്ചു, മുൻ പ്രസിഡൻ്റ് ഷഫീഖ് എസ്.എൽ.പി ഉദ്ഘാടനം നിർവഹിച്ചു. സാജിദ് എസ്.ടി.പി, അസ്ഗർ അലി കെ, മഹറൂഫ്, ഇബ്രാഹിം എം, അഷറഫ് സികെ, ഗഫൂർ, ഉബൈദ് എസ്.ടി.പി, എം. മുബാരിസ് എന്നിവർ പ്രസംഗിച്ചു.