അബുദാബി:മലപ്പുറം വളാഞ്ചേരി സ്വദേശി അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
വളാഞ്ചേരി കാവുംപുറം പണ്ടാറ വളപ്പിൽ മുഹമ്മദ് (ബാവ), കദിയാമു ദമ്പതികളുടെ മകൻ മുഹ്സിൻ(48) ആണ് മരിച്ചത്. അബുദാബിയിലുള്ള സഹോദരങ്ങളുടെ അടുത്തേക്ക് വിസിറ്റ് വിസയിൽ എത്തിയതായിരുന്നു മുഹ്സിൻ .
ശനിയാഴ്ച രാത്രി സഹോദരങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ ഇദ്ദേഹത്ത മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ: റഷീദ. മക്കൾ: അമൻ മുഹമ്മദ്, അംന, അമിൽ. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group