അബുദാബി: മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പടിഞ്ഞാറേപ്പാട്ട് അബ്ദു സമദ് (50) അബുദാബിയിൽ നിര്യാതനായി. പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെ മകനാണ്. ഇന്ന് നാട്ടിലേക്ക് അവധിക്ക് പോകാനിരിക്കെ ഇന്നെലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. അബുദാബി ഷെയ്ക് പാലസിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിന നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി.ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. നാളെ (ശനി) രാവിലെ 7.30 ന് വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group