അബുദാബി– കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ നിര്യാതനായി. ഖലീഫ സിറ്റിയില്‍ എയര്‍പോര്‍ട്ട് റോഡരികിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉപ്പള ഹിദായത്ത് നഗർ സ്വദേശി മുഹമ്മദ് റഫീക്കാണ് (28) മരണപ്പെട്ടത്. താമസ സ്ഥലത്ത് അവശ നിലയില്‍ കാണപ്പെട്ട റഫീക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുറഹിമാൻ- നഫീസ ദമ്പതികളുടെ മകനാണ്. ആറ് വര്‍ഷത്തോളമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന റഫീക് നാട്ടില്‍ നിന്നും 4 മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. തഫ്‌സീറ, തസ്‌കീന, അഫ്‌സാന എന്നിവര്‍ സഹോദരിമാരാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



