അബുദാബി: പാലക്കാട് വല്ലപ്പുഴ കാണിത്തോടി കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ സുബൈർ ( ബാബു – 42)
അബുദാബിയിൽ വാഹനാപകടത്തിൽ നിര്യാതനായി. സുബൈർ ഓടിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഉമ്മ :ഖദീജ. ഭാര്യ: ഷെരീഫ. രണ്ട് മക്കളുണ്ട്. സുഹൈൽ, സുബൈദ എന്നിവർ സഹോദരങ്ങളാണ്.
അബുദാബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിൽ കൊണ്ടുപോയി ഇന്ന്(ശനി) രാത്രി വല്ലപ്പുഴ അപ്പംകണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group