ഷാർജ: ആലുവ തായിക്കാട്ടുകര ദാറുസ്സലാമിൽ താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ അസീസിന്റെ മകൻ അനസ് (43) ഷാർജയിൽ കുഴഞ്ഞ് വീണ് മരിച്ചു. ഷട്ടിൽ കളിക്കിടെ കോർട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബത്തോടൊപ്പമാണ് അനസ് ഷാർജയിൽ താമസിച്ചിരുന്നത്. മാതാവ്: പരേതയായ നഫീസത്തുൽ മിസിരിയ. ഭാര്യ: അസ്ന മുഹമ്മദ്. മക്കൾ: ഹംദ, ഹമദ്. സഹോദരങ്ങൾ: ആസിഫ് അസീസ്, തഹസീൻ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group