ഷാർജ: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന കാർ ഇടിച്ച് മലയാളി മരിച്ചു. കാസർകോട് ബേക്കൽ പള്ളിക്കര മൗവ്വലിലെ സൂപ്പർ മാർക്കറ്റ് ഉടമയായ മുക്രി ഇബ്രാഹിം ( ഉമ്പായി 50) ആണ് ദൈദിൽ അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഷാർജ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: ആബിദ. മക്കൾ: ഇർഫാൻ, അസീം, ഇഫ്ര.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group