ദുബായ് : മലബാർ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന മാമുക്കോയ അനുസ്മരണത്തിന്‍റെയും പുരസ്കാരത്തിന്‍റെയും ബ്രോഷർ പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ മലബാർ പ്രവാസി രക്ഷാധികാരി ജമീൽ ലത്തീഫിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പ്രസിഡന്റ് അഡ്വ. അസീസ് തോലേരി അധ്യക്ഷത വഹിച്ചു. മോഹൻ വെങ്കിട്ട്, ഹാരിസ് കോസ്മോസ്, മൊയ്തു കുറ്റ്യാടി, നൗഷാദ്, അഷറഫ് ടി.പി, ഷൈജ തുടങ്ങിയവർ പങ്കെടുത്തു. ശങ്കർ സ്വാഗതവും ചന്ദ്രൻ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group