ദുബൈ– റാസല്‍ഖൈമയിലെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കടുത്ത കളര്‍കോട് എസ്ഡബ്ലുഎസ് ജംഗ്ഷന്‍ സമീപം ശരത് നിവാസില്‍ ശരത് രാജാണ് (ഉണ്ണി-28) മരിച്ചത്. ജൂണ്‍ 26 ന് രാത്രി നടന്ന അപകടത്തിലാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ശരത്ചന്ദ്ര ബോസിന്റേയും രാജേശ്വരിയുടേയും മകനായ ഉണ്ണി റാസല്‍ഖൈമയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. സഹോദരി: ശാരി ശരത്. നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് അമ്മയുടെ കുടുംബവീടായ നെടുമുടി, ആറ്റുവാത്തല വലിയമഠത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group