അബുദാബി– അബുദാബി മലയാളി സമാജം 33ാമത് സാഹിത്യ പുരസ്കാരം കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് പ്രസിഡന്റ് സലിം ചിറക്കൽ സമ്മാനിച്ചു. 50,001രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, വൈസ് പ്രസിഡന്റ് ടി.എം.നിസാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, കോ ഓർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ എന്നിവർ പ്രശസ്തിപത്രം കൈമാറി. ആലങ്കോട് ലീലാകൃഷ്ണൻ കവിതകളെ ആസ്പദമാക്കി കെ.വി.ബഷീർ രചനയും സംവിധാനവും നിർവഹിച്ച നൃത്ത സംഗീത ശിൽപവും അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



