അൽ ഐൻ: മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി കൊങ്ങശ്ശേരി ഹംസ (54) യു.എ.ഇയിലെ അൽ ഐനിൽ നിര്യാതനായി. പരേതനായ കൊങ്ങശ്ശേരി അബൂബക്കറിൻ്റെ മകനാണ്. അൽ ഐനിൽ ഹോട്ടൽ ജോലിക്കാരനായിരുന്നു. അഞ്ച് മാസം മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചു വന്നത്.
ഭാര്യ: സ്രാമ്പിക്കൽ സുഹറ. മക്കൾ: സുഹൈറലി (അൽ ഐൻ ),സുഫൈറത്ത്, സുൽഫത്ത്. മരുമക്കൾ: റഷീദ് പന്തല്ലൂർ, മുബാറക്ക് ചെമ്പ്രശ്ശേരി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് എടപ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group