ഷാർജ: കരുവാരകുണ്ട് പുൽവെട്ടയിലെ പരേതനായ പാറമ്മൽ ഹംസയുടെ മകൻ മുഹമ്മദ് ഹസ്സൻ മാസ്റ്റർ(53) ഷാർജയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ദീർഘകാലം മേലാറ്റൂർ ഇർഷാദ് സ്കൂളിൽ അദ്ധ്യാപകനായിരുന്നു.
സഫ ജ്വല്ലറി ഗ്രൂപ്പിൻ്റെ മുൻ പബ്ലിക്ക് റിലേഷൻ മാനേജറുമായിരുന്നു. ബിസിനസുമായി ബന്ധപ്പെട്ടാണ് ഷാർജയിലേക്ക് വന്നത്. ഭാര്യ :സൗദ തൊട്ടിപ്പറമ്പൻ
മക്കൾ :ഷമീം ഹസ്സൻ ( റുമേനിയ )സലീൽ ഹസ്സൻ (ഡിഗ്രി വിദ്യാർത്ഥി, അസ്ഹർ കോളേജ്, ആലുവ).
നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group