ഷാർജ ∙ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണൻ (64) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ദൈദിൽ റോഡിൽ വെച്ചാണ് അപകടം.
അടുത്ത മാസം ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് ഉണ്ണിക്കൃഷ്ണന്റെ അപ്രതീക്ഷിത മരണം. ഭാര്യ: ഗീത. മക്കൾ: അരുൺ, അജയ്. മരുമകൾ: ജിജി. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്കാരം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group