ഷാർജ– 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഡോ. ഉമർ തറമേൽ എഡിറ്റ് ചെയ്ത ‘എം.ടി കാലത്തിന്റെ സുകൃതം’ ഡോ. കെ.പി ഹുസൈൻ, ഡോ. പി.കെ പോക്കറിന് നൽകി പ്രകാശനം ചെയ്തു. പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇ.കെ ദിനേശർ പുസ്തകപരിചയം നടത്തി. ചിന്ത ഗോപി, എം.സി.എ നാസർ, ഷീല പോൾ, ബഷീർ തിക്കോടി, അബ്ദു ശിവപുരം, പോൾ ജോസഫ് എന്നിവർ സംസാരിച്ചു. വെള്ളിയോടൻ സ്വാഗതവും സിദ്ദീഖ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു. ചിരന്തന ബുക്സും കോഴിക്കോട് ബുക്ക് എൻ പ്രിന്റും സംയുക്തമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



