ദുബൈ– ദുബൈ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ലിഓറ 2026” ആവേശോത്സവമായി. ദുബൈ കെഎംസിസി സംഘടിപ്പിച്ച സർഗോത്സവത്തിൽ മറ്റു ജില്ലകളെ പിന്തള്ളി തൃശൂർ ജില്ലാ ഒന്നാമതായതിന്റെയും, ഈദുൽ ഇത്തിഹാദ് പരിപാടിയിൽ നടന്ന ഘോഷയാത്ര മത്സരത്തിൽ മൂന്നാമതെത്തിയതിന്റെയും ആഘോഷമായിരുന്നു നടന്നത്. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ നൽകിയും, വിജയികളായവരെ ആദരിച്ചും, അവരും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച പരിപാടികൾ കൊണ്ടും സക്സസ് പാർട്ടി നവ്യാനുഭവമായി.
യോഗം സ്റ്റേറ്റ് സർഗധാര ജനറൽ കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇൻചാർജ് അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സർഗോത്സവം ചെയർമാൻ അബ്ദുല്ല ആറങ്ങാടി, സംസ്ഥാന സെക്രട്ടറി പി വി നാസർ, സാഹിത്യകാരൻ സുലൈമാൻ മതിലകം, വനിതാ വിങ് സംസ്ഥാന ജനറൽ കൺവീനർ റീന സലിം, കൺവീനർ സുബി മനാഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി റഹദാദ് മൂഴിക്കര, അലി ഉളിയിൽ, പാലക്കാട് ജില്ലാ സെക്രട്ടറി ടി എം എ സിദിഖ് എന്നിവർ ആശംസകൾ നേർന്നു. 10 വർഷം തുടർച്ചയായി അറബന മുട്ട് മത്സരത്തിൽ ഒന്നാമതായ താരീഖ് ആൻഡ് ടീമിന്റെ അംഗങ്ങളായ താരീഖ്, മുസ്തഫ, ആസിഫ് ജസീർ, ഇർഷാദ്, ബഹിർ, ജിസാർ, റിൻഷാദ്, അലി അസ്മൽ ഹിഷാം എന്നിവരെ ജില്ലാ ഭാരവാഹികളായ ഗഫൂർ പട്ടിക്കര, ബഷീർ വരവൂർ, നൗഷാദ് ടാസ്, ബഷീർ പെരിഞ്ഞനം, ജംഷീർ പാടൂർ, കബീർ ഒരുമനയൂർ, നൗഫൽ പുത്തൻപുരക്കൽ, ഉമ്മർ മുള്ളൂർക്കര, ഷമീർ പണിക്കത്ത്, മുൻ ജില്ലാ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം എന്നിവർ പൊന്നാടയും പ്രശസ്തിപത്രവും നൽകി. ടീം ലീഡർ താരിഖിനെ അഷ്‌റഫ് കൊടുങ്ങല്ലൂർ കിരീടം അണിയിച്ചു.
സർഗോത്സവത്തിന്റെ ജില്ലാ മാനേജർമാരായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ, ഫസ്‌ന നബീൽ, ഫരീദ ഷഫീഖ് എന്നിവരെ ആദരിച്ചു. ദഫ് മുട്ട്, വട്ടപ്പാട്ടു, സംഘ ഗാനം, വ്യക്തിഗത മത്സരങ്ങൾ എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വനിതാ വിങ് ജില്ലാ ജനറൽ സെക്രട്ടറി ഫസ്‌ന നബീൽ, ജില്ലാ ഭാരവാഹികളായ രിസ്‍മ ഗഫൂർ, അബീന സിറാജ്, മണ്ഡലം ഭാരവാഹികളായ സാദിഖ് തിരുവത്ര, ശകീർ ഉപ്പാട്ട്, ഷകീർ കുന്നിക്കൽ, മുസമ്മിൽ ചേലക്കര, തൻവീർ കാളത്തോട്, മുസ്തഫ നെടുംപറമ്പ്, റഷീദ് പുതുമനശ്ശേരി, ഷറഫുദീൻ ഗുരുവായൂർ, ഷെഹീർ ചെറുതുരുത്തി, റസൂൽ ഖാൻ, ഹംസ ചിരട്ടകുന്ന്, ജലീൽ, സത്താർ പട്ടാട്ട്, നൗഫൽ മണലൂർ, ഇല്യാസ്, അസ്മാബി ഫൈസൽ,അസ്മ മുഹമ്മദ്, സബീന ഷമീർ,സബിയ അബ്ദുല്ല സബിത മനാഫ്, ജസീറ മണലൂർ, റിൻഷാ ഷെറിൻ ചേലക്കര തുടങ്ങിയവർ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ റീന സലിം, ഇസ്മായിൽ വാഫി എന്നിവർക്ക് ഉപഹാരം വിതരണം ചെയ്തു. ഈദ് അൽ ഇത്തിഹാദ് ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾ അടക്കമുള്ള അംഗങ്ങൾക്കും സമ്മാനങ്ങൾ നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.



